വികസന കാമ്പയിന്‍ ആലപ്പുഴ ജില്ലാ സംഘാടക സമിതി രൂപീകരിച്ചു


വികസന കാമ്പയിന്‍ ജില്ലാ സംഘാടക സമിതി രൂപീകരണം ജോജി കൂട്ടുമ്മല്‍ ഉദ്ഘാടനം ചെയ്യുന്നു.
വേണം മറ്റൊരു കേരളം’ എന്ന മുദ്രാവാക്യമുയര്‍ത്തി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആരംഭിച്ച വികസന കാമ്പയിന്‍ വിജയിപ്പിക്കുന്നതിനുള്ള ജില്ലാതല സംഘാടക സമിതി ആലപ്പുഴയില്‍ രൂപീകരിച്ചു. നവംബര്‍ 17 ന് ആലപ്പുഴ ബ്രദേഴ്‌സ് ആഡിറ്റോറിയത്തില്‍ ചേര്‍ന്ന രൂപീകരണ യോഗം പരിഷത്ത് സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം ജോജി കൂട്ടുമ്മല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രഡിഡന്റ് പി. ജയരാജ് അദ്ധ്യക്ഷനായിരിന്നു.
ആഗോളീകരണ ഉദാരവല്‍ക്കരണ നയങ്ങള്‍ക്ക് എതിരില്ല എന്ന വാദക്കാര്‍ക്കുള്ള മറുപടിയാണ് ലോകത്തെങ്ങും ഇന്നുനടക്കുന്ന ചെറുത്തുനില്‍പ്പുകള്‍ എന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ജോജി കൂട്ടുമ്മല്‍ പറഞ്ഞു. ഇന്നത്തെ കേരള സമൂഹം രണ്ട് മുഖങ്ങളുള്ളതാണെന്നും അതിന്റെ തിളക്കമുള്ള ഒരു മുഖത്തിനു പിന്നില്‍ അസ്വസ്ഥതകളുടെയും പരാധീനതകളുടെയും ഒരുമുഖം ഒളിഞ്ഞിരിപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ മുഖം അനാവരണം ചെയ്യുകയും അതിനെതിരായ ജനകീയ പ്രതിരോധ പ്രവര്‍ത്തനങ്ങല്‍ വളര്‍ത്തിക്കൊണ്ടു വരികയുമാണ് വികസന കാമ്പയിന്റെ ലക്ഷ്യം. ചര്‍ച്ചയില്‍ ഇടപെട്ടുകൊണ്ട് വിവിധ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകര്‍ സംസാരിച്ചു.
വികസന കാമ്പയിന്റെ ഭാഗമായി ജില്ലയില്‍ നടക്കുന്ന ഇടപെടല്‍ വിഷയങ്ങളെ പറ്റി ജില്ലാ സെക്രട്ടറി എന്‍. സാനു വിശദീകരിച്ചു. സംസ്ഥാന ട്രഷറര്‍ പി. വി. വിനോദ് പാനല്‍ അവതരിപ്പിച്ചു. ജില്ലാ ട്രഷററും വികസന കാമ്പയിന്‍ സംഘാടക സമിതിയുടെ ജനറല്‍ കണ്‍വീനറുമായ ജയന്‍ ചമ്പക്കുളം നന്ദി പറഞ്ഞു.
സംഘാടക സമിതി:
രക്ഷാധികാരികള്‍         - ശ്രീ. കെ. സി. വേണുഗോപാല്‍, കേന്ദ്ര ഊര്‍ജ സഹമന്ത്രി,
                                     ഡോ. തോമസ് ഐസക്ക് എം.എല്‍.
                                      അഡ്വ. ജി. സുധാകരന്‍ എം.എല്‍..
ചെയര്‍മാന്‍                 - അഡ്വ. പ്രതിഭാ ഹരി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്.
വൈ. ചെയര്‍മാന്‍മാര്‍  - ശ്രീമതി. മേഴസി ഡയാന, സര്‍വ്വശ്രീ. ജി. വേണുഗോപാല്‍, . ശിവരാജന്‍,
                                     പ്രൊഫ. ജെ. ഇന്ദുലാല്‍, കെ. ജി. ജഗദീഷ്, പി. ജയരാജ്, സി. ടി. ജോസ്,
                                    എം. സി. പ്രസാദ്, കെ. എം. കുഞ്ഞുമോന്‍, . ടി. സെബാസ്റ്റിയന്‍,
                                     ജയചന്ദ്രന്‍.
ജനറല്‍ കണ്‍വ്വീനര്‍     - ശ്രീ. ജയന്‍ ചമ്പക്കുളം
കണ്‍വീനര്‍മാര്‍            - സര്‍വ്വശ്രീ. പ്രദീപ്, റജി സാമുവല്‍
സബ് കമ്മിറ്റികള്‍:
അനുബന്ധ പരിപാടി - ശ്രീ. എസ്. വി. സാബു (ചെയര്‍മാന്‍), ശ്രീ. ആര്‍. രഞ്ജിത്ത് (കണ്‍വീനര്‍)
പദയാത്ര                   - ശ്രീ. സോജകുമാര്‍ (ചെയര്‍മാന്‍), ശ്രീ. മുഹമ്മദ് അസ്ലം (കണ്‍വീനര്‍)
പ്രചരണം                 - ശ്രീ. മനു സി. പുളിക്കന്‍ (ചെയര്‍മാന്‍), ശ്രീ. ടി. കെ. സുജിത്ത് (കണ്‍വീനര്‍)
സെമിനാര്‍                - ഡോ. സൈറു ഫിലിപ്പ് (ചെയര്‍മാന്‍), ശ്രീപ്രസാദ് ദാസ് (കണ്‍വീനര്‍)
കലാജാഥ                  - ശ്രീ. പി. . റോബി (ചെയര്‍മാന്‍), ശ്രീ. സി. സതീഷ്(കണ്‍വീനര്‍)
പുസ്തക പ്രചരണം      - ശ്രീ. വി. കെ. വിശ്വനാഥന്‍ (ചെയര്‍മാന്‍), ശ്രീ. റജി സാമുവല്‍ (കണ്‍വീനര്‍)
Related Posts Plugin for WordPress, Blogger...