
ശുക്രഗ്രഹം സൂര്യ ബിംബത്തിന് മുന്നിലൂടെ ഒരു കറുത്തപൊട്ടുപോലെ കടന്നുപോകുന്ന അപൂര്‍വ്വമായ ജ്യോതിശാസ്ത്ര പ്രതിഭാസമാണ് ശുക്രസംതരണം. ഈ കാഴ്ച ഇനി നൂറ്റിഅഞ്ച് വര്‍ഷങ്ങള്‍ക്കുശേഷം 2017-ല്‍ മാത്രമേ ദൃശ്യമാകൂ. ഇന്ന് ജീവിച്ചിരിക്കുന്ന ആര്‍ക്കും തന്നെ ഈ ദൃശ്യം കാണാന്‍ ഇനിയൊരവസരമില്ല എന്നതിനാല്‍ ശാസ്ത്രപ്രേമികള്‍ ആകാംക്ഷയോടെയാണ് ഈ ദിനത്തിനായി കാത്തിരുന്നത്. ഇന്ത്യന്‍ സമയം രാവിലെ മൂന്ന് മണി പതിനൊന്ന് മിനിട്ടുമുതല്‍ സംതരണം ആരംഭിച്ചെങ്കിലും സൂര്യോദയം മുതല്‍ക്കാണ് നിരീക്ഷിക്കാനായത്. അപ്പോഴേക്കും ശുക്രന്‍ സൂര്യബിംബത്തിന്റെ പകുതിഭാഗം പിന്നിട്ടിരുന്നു. സൂര്യബിംബത്തിന്റെ വലതു ഭാഗത്തുകൂടി താഴെ നിന്നും മുകളിലേക്ക് ഒരു കറുത്തപൊട്ടുെേപലെ ശുക്രന്‍ നീങ്ങിപ്പോകുന്നതായാണ് നിരീക്ഷിക്കാന്‍ സാധിച്ചത്. ടെലസ്‌കോപ്പുകളും മറ്റും ഉപയോഗിച്ച് രേഖപ്പെടുത്തുന്ന അളവുകളുടെ അടിസ്ഥാനത്തില്‍ ജ്യോതിശാസ്ത്രജ്ഞര്‍ക്ക് സൗരയൂഥത്തെയും പ്രപഞ്ചത്തെയും സംബന്ധിച്ച നിരവധി കണക്കുകൂട്ടലുകള്‍ നടത്തുവാന്‍ സാധിക്കും.
സംതരണ നിരീക്ഷണത്തനായി ശാസ്ത്രസാഹിത്യ പരിഷത്ത് വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരുന്നത്. ജില്ലയിലെ സ്‌കൂള്‍ അദ്ധ്യാപകര്‍ക്കായി പരിശീലനങ്ങള്‍, ക്ലാസ്സുകള്‍ എന്നിവയും സംഘടിപ്പിച്ചു. ഈ വിഷയത്തില്‍ കൈപ്പുസ്തകം നോട്ടീസ്, പോസ്റ്റര്‍ എന്നിവ തയ്യാറാക്കി. പതിനായിരം സൗരക്കണ്ണടകള്‍ നിര്‍മ്മിച്ച് വിതരണം ചെയ്തു. ഇരുപത് കേന്ദ്രങ്ങളില്‍ പൊതുജനങ്ങള്‍ക്കായി പ്രത്യേക നിരീക്ഷണ സംവിധാനങ്ങളും ഒരുക്കിയിരുന്നു. ചേര്‍ത്തല എന്‍.എസ്.എസ് കോളേജ്, സെന്റ് മൈക്കിള്‍സ്് കോളേജ്, എസ്.എന്‍. കോളേജ്, ശോഭാ ബി.എഡ്. കോളേജ്, ആലപ്പുഴ സെന്റ്് ജോസഫ്‌സ് കോളേജേ്, എസ്. ഡി കോളേജ്, അമ്പലപ്പുഴ ഗവ. കോളേജ്, എന്നിവടങ്ങളില്‍ സെമിനാറുകള്‍ സംഘടിപ്പിച്ചു. സയന്‍സ് ക്ലബ്ബ് - സോഷ്യല്‍ സയന്‍സ് ക്ലബ്ബുകളുടെ നേതൃത്വത്തില്‍ രാവിലെ തന്നെ കുട്ടികള്‍ ശുക്രസംതരണം നിരീക്ഷിക്കാനായി വിദ്യാലയങ്ങളില്‍ എത്തിയിരുന്നു.
ആലപ്പുഴ പട്ടണത്തില്‍ പുന്നമട ഫിനിഷിംഗ് പോയിന്റ്, എസ്.ഡി.വി സ്‌കൂള്‍, എസ്.ഡി. കോളേജ്, എന്നവിടങ്ങളിലും ചേര്‍ത്തല ടൗണ്‍, മുഹമ്മ, വയലാര്‍ എന്നിവടങ്ങളിലും പട്ടണക്കാട് കോടംതുരുത്ത്, തുറവൂര്‍, അരൂര്‍ തവണക്കടവ്, എന്നിവിടങ്ങളിലും പരിഷത്ത് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നിരീക്ഷണ സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു. മുഹമ്മയിലും തവണക്കടവിലും മഴമൂലം നിരീക്ഷണം സാദ്ധ്യമായില്ല. കുട്ടനാട്ടില്‍ മങ്കൊമ്പ്, അമ്പലപ്പുഴയില്‍ നീര്‍ക്കുന്നം, പുന്നപ്ര എന്നിവിടങ്ങളിലും ഹരിപ്പാട് ടൗണ്‍, കായംകുളം, മാവേലിക്കര ടൗണ്‍ എന്നിവിടങ്ങളിലും ചെങ്ങന്നൂര്‍ മേഖലയിലെ ബുധനൂര്‍ എണ്ണക്കാട്, മുളക്കുഴ, പെരിശ്ശേരി എന്നിവിടങ്ങളിലും ഭരണിക്കാവ് കട്ടച്ചിറ, നൂറനാട് എന്നിവിടങ്ങളിലും പരിഷത്തിന്റെ നേതൃത്വത്തില്‍ സംതരണ നിരീക്ഷണം നടന്നു.
കോളേജ് അദ്ധ്യാപകര്‍, സ്‌കൂള്‍ അദ്ധ്യാപകര്‍, അമച്വര്‍ അസ്‌ട്രോണമേഴ്‌സ് തുടങ്ങിയവര്‍ പരിഷത്ത് പ്രവര്‍ത്തകരോടൊപ്പം വിവിധ കേന്ദ്രങ്ങളില്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.