![]() | ||
ഡോ. തോമസ് ഐസക് എം. എല്‍. എ സംസാരിക്കുന്നു |
കളകളും രാസമാലിന്യങ്ങളും കുമിഞ്ഞുകൂടിയ ജലാശയങ്ങള്‍
രോഗവാഹികളായിരിക്കുന്നു. കീടനാശിനിപ്രയോഗം അതിരുകളില്ലാതെ
വര്‍ദ്ധിക്കുകയാണ്. കാസര്‍കോട് പോലെ കുട്ടനാടും മറ്റൊരു കീടനാശിനി
ദുരന്തബാധിത പ്രദേശമായി മാറുമെന്ന ഭീതിയാണ് വളര്‍ന്നുവരുന്നത്. ഈ പരിസ്ഥിതി
തകര്‍ച്ചയും വിഷപ്രയോഗവും കുട്ടനാട്ടില്‍ മാത്രമല്ല, സമീപപ്രദേശങ്ങളിലും
മഹാദുരിതങ്ങള്‍ക്ക്് കാരണമായേക്കുമെന്നും സമ്മേളനം ചൂണ്ടിക്കാട്ടി.
പരിഷത്ത് ജില്ലാ സമ്മേളനത്തിന്റെ രണ്ടാം ദിവസം രാവിലെ മുന്‍കാല
പ്രവര്‍ത്തകരുടെ സംഗമം നടന്നു. സംഗമത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഡോ. ടി.എം
തോമസ് ഐസക്ക് എം. എല്‍. എ. സംസാരിച്ചു. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ
പ്രവര്‍ത്തനങ്ങള്‍ക്ക് ശാസ്ത്രപ്രചരണം,. ശാസ്ത്രത്തിന്റെ
ദുരുപയോഗത്തിനെതിരെയുള്ള വിമര്‍ശനം, ഇതിന്റെ അടിസ്ഥാനത്തില്‍
ബദലുകള്‍ക്കുവേണ്ടിയുള്ള അന്വേഷണം എന്നിങ്ങനെ മൂന്നുധാരകളുണ്ടെന്ന് അദ്ദേഹം
പറഞ്ഞു. ഇവ ചേരുമ്പോഴാണ് ജനകീയ ശാസ്ത്രപ്രസ്ഥാനമായി മുന്നേറുന്നത്.
സൈലന്റ് വാലി്ക്കുശേഷം പരിഷത്ത് ഏറ്റെടുത്ത ഏറ്റവും ബൃഹത്തായ പരിസ്ഥിതി
പഠനം കുട്ടനാട് വികസനം സംബന്ധിച്ച പ്രവര്‍്ത്തനമാണ്. പരിഷത്തിന്റെ
സുവര്‍ണ്ണ ജൂബില വര്‍ഷത്തില്‍ ഇതിന്റെ തുടര്‍ച്ചയായിആലപ്പുഴ ജില്ല
കുട്ടനാടിന്റെ പരിസ്ഥിതി പുനസ്ഥാപനത്തില്‍ കേന്ദ്രീകരിച്ചുള്ള ദീര്‍ഘകാല
പരിപാടി തയ്യാറാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വേമ്പനാട്ടുകായലില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന സീപ്ലെയിന്‍ പദ്ധതി
ഉപേക്ഷിക്കു.ക, വികസന പ്രവര്‍ത്തനങ്ങളുടെ പേരില്‍ തണ്ണീര്‍ത്തടങ്ങളും
നെല്‍പ്പാടങ്ങളും വന്‍തോതില്‍ നശിപ്പിക്കുന്ന പ്രവണത
അവസാനിപ്പിക്കുകതുടങ്ങിയ പ്രമേയങ്ങളും സമ്മേളനത്തില്‍
അവതരിപ്പിക്കപ്പെട്ടു,