പരിസ്ഥിതി



സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍റെ മറവില്‍ കുട്ടനാടിനെ കരിങ്കല്‍ കാടാക്കാനുള്ള നീക്കം ഉപേക്ഷിക്കണം -ജില്ലാ വാര്‍ഷികം
സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിന്‍റെ മറവില്‍ വന്‍തോതിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി കുട്ടനാടിന്‍റെ സ്വാഭാവിക പരിസ്ഥിതി തകര്‍ക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് പരിഷത്ത് ജില്ലാ വാര്‍ഷിക പ്രമേയം ആവശ്യപ്പെട്ടു. പുറംബണ്ട് ബലപ്പെടുത്താനായി കോടിക്കണക്കിന് രൂപയുടെ കരിങ്കല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ആസൂത്രണം ടെയ്തിട്ടുള്ളത്. ഇത് മേഖലയുടെ ആകെ പരിസ്ഥിതിയെ താളം തെറ്റിയ്ക്കു. കുട്ടനാട്ടിലെ ജൈവവൈവിധ്യത്തെ നശിപ്പിക്കുമെന്ന് മാത്രമല്ല, ഉദ്ദേശിച്ച ഫലം നേടാനും കഴിയാതെ വരും. പുറം ബണ്ട് ബെലപ്പെടുത്തുന്നതിന് കുട്ടനാടന്‍ ചെളിയും ജൈവവേലിയുമാണ് ഉപയോഗിക്കേണ്ടത്. കരിങ്കല്‍ ബണ്ടുകള്‍ ക്രമേണ പൊട്ടിപ്പൊളിയുകയും ചെളിയില്‍ താഴുകയും അതുവഴി ചോര്‍ച്ചയിക്കും മടവീഴ്ചയ്ക്കും ഇടവരുത്തും. വര്‍ഷാവര്‍ഷങ്ങളില്‍ വന്‍തുക അറ്റകുറ്റപ്പണികള്‍ക്ക് ചിലവഴിക്കേണ്ടിവരും. സര്‍ക്കാരുകള്‍ക്ക് ഇത് വന്‍ബാധ്യത വരുത്തിവയ്ക്കും. പാമ്പുകളുടെ പ്രജനനം എളുപ്പമാക്കുക വഴി മനുഷ്യന്‍റെ ജീവന് ഭീണിയാകും. ബണ്ടിന്‍റെ തീരത്ത് മുട്ടയിട്ട് പ്രജനനം നടത്തുന്ന മത്സ്യജാതികള്‍ നശിക്കും. ഇത്തരം കാര്യങ്ങളൊന്നും കണക്കിലെടുക്കാതെ നടത്താന്‍ പോകുന്ന കരിങ്കല്‍ ബണ്ട് നിര്‍മ്മാണം ഉപേക്ഷിക്കേണ്ടതാണ്.

Related Posts Plugin for WordPress, Blogger...