വിദ്യാഭ്യാസം

അദ്ധ്യാപകര്‍ക്കായുള്ള ശില്പശാല സമാപിച്ചു.
രസകരമായ രസതന്ത്രവുമായി
പ്രൊഫ. സി. പി. അരവിന്ദാക്ഷന്‍.
സതന്ത്രം രസകരമാണെന്നത് കേട്ടറിവ് മാത്രമല്ലന്ന് തിരിച്ചറിഞ്ഞുകൗണ്ട് അദ്ധ്യാപകര്‍ക്കായുള്ള ഒരു ദിവസത്തെ രസതന്ത്ര പഠനപ്രവര്‍ത്തന ശില്പശാല സമാപിച്ചു. ജൂലൈ 3 ന് ആലപ്പുഴ ഗവ. പ്രീ-പ്രൈമറി ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന ശില്പശാല പ്രശസ്ത വിദ്യാഭ്യാസ വിദഗ്ദന്‍ പ്രൊഫ. സി. പി. അരവിന്ദാക്ഷനാണ് നയിച്ചത്. ക്ലാസ്സ് മുറികളില്‍ രസതന്ത്രം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ലളിതമായ ഉദാഹരണങ്ങലിലൂടെ അദ്ദേഹം വിവരിച്ചു. വിദ്യാര്‍ത്ഥികളില്‍ അറിവ് നിറയിക്കുന്നതിന് പകരം അറിവിന്റെ ഉല്പാദനം നടത്തുകയാണ് അദ്ധ്യാപകന്‍ ചെയ്യേണ്ടതെന്നും അത് എങ്ങനെയാണ് ക്ലാസ്സ് മുറികളില്‍ പ്രാവര്‍ത്തികമാക്കേണ്ടതെന്നും പഠന പ്രവര്‍ത്തനങ്ങളിലൂടെ അദ്ദേഹം കാട്ടിക്കൊടുത്തു. ലളിതമായ പരീക്ഷണ പ്രവര്‍ത്തനങ്ങളിലൂടെ കടന്നുപോയ ശില്പശാല സങ്കീര്‍ണമായ ആവര്‍ത്തന പട്ടികയുടെ നിര്‍മ്മാണം എങ്ങനെ ലലിതമായി കൈകാര്യം ചെയ്യാമെന്ന പ്രവര്‍ത്തനത്തോടെയാണ് സമാപിച്ചത്.
ജില്ലയില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട 30 ശാസ്ത്ര അദ്ധ്യാപകരാണ് ശില്പശാലയില്‍ പങ്കെടുത്തത്. ക്ലാസ്സിന് ശേഷം അവലോകനവും ചര്‍ച്ചയും നടന്നു. പരിഷത്ത് ജില്ലാ സെക്രട്ടറി എന്‍. സാനു ആമുഖ അവതരണം നടത്തി. ജില്ലാ പ്രസിഡന്റ് പി. ജയരാജ്, രസതന്ത്ര വര്‍ഷ സമിതി കണ്‍വീനര്‍ ആര്‍. ആര്‍. സി. വര്‍മ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

റ്റി ശില്പ ശാല ആലപ്പുഴ 
                സ്വതന്ത്ര സോഫ്ട് വെയറിന്റെ വ്യാപനം ലക്ഷ്യമിട്ടു കൊണ്ട് ആലപ്പുഴയില്‍ ഐ. റ്റി ശില്പശാല സംഘടിപ്പിച്ചു. സ്വതന്ത്ര സോഫ്ട് വെയറിന്റെ രാഷ്ട്രീയം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് ജഗദീഷ് നേതൃത്വം നല്‍കി. തുടര്‍ന്ന് പരിഷത്തിന്റെ വെബ്സൈറ്റ്  , ജില്ലയുടെ ബ്ലോഗ് എന്നിവ പരിചയപ്പെടുത്തി. ബ്ലോഗ് നിര്മ്മാണത്തില്‍ പ്രായോഗിക പരിശീലനം നല്‍കി.

Related Posts Plugin for WordPress, Blogger...