ജില്ലാവര്‍ത്തമാനം

കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
ആലപ്പുഴ ജില്ലാ കമ്മിറ്റി - സനാതനം വാര്‍ഡ്, ആലപ്പുഴ

29/05/2012 ല്‍ ചേര്‍ന്ന സംഘടനാ കമ്മിറ്റി തീരുമാനങ്ങള്‍
I. അംഗത്വം.
  1. ഇതുവരെ നടന്ന അംഗത്വം
നം മേഖല       പുതുക്കല്‍ പുതിയത് ആകെ          കൂടുതല്‍ ചേര്‍ക്കേണ്ടത്
1. ചാരുംമൂട്      84 0 84                                     100
2. ചെങ്ങന്നൂര്‍  132 0 132                                    100
3. കായംകുളം  126 0 126                                     100
4. ഹരിപ്പാട്     78 45 123                                    100
5. അമ്പലപ്പുഴ  114 23 137                                    100
6 ആലപ്പുഴ     124 21 145                                    100
7. ചേര്‍ത്തല   346 45 391                                   150
8. തൈക്കാട്ടുശ്ശേരി 46 17 64                                  75
9. പട്ടണക്കാട്  75 57 132                                     50
10 കുട്ടനാട് 66 05 71                                          75
11 മാവേലിക്കര 56 0 56                                      100
ആകെ 1247 213    1461
2 അംഗത്വം പ്രവര്‍ത്തനം ജൂണ്‍ 15 വരെയാണ്. വിട്ടുപോയിട്ടുള്ള എല്ലാ അംഗങ്ങളെയും അംഗത്വത്തില്‍ കൊണ്ടുവരികയും പുതിയ അംഗങ്ങളെ കണ്ടെത്തുകയും ചെയ്യുന്ന പ്രവര്‍ത്തനം അടിയന്തിരമായി ഏറ്റെടുക്കണം. ഇതിനായി പ്രത്യേക കാമ്പയിന്‍ നടത്തണം. ജില്ലയില്‍ 2500 പേരെ പരിഷത്തില്‍ അംഗങ്ങളാക്കുന്നതിനുള്ള ഒരു കാമ്പയിനാണ് ആലോചിക്കുന്നത്. ഇത് വിജയിപ്പിക്കുന്നതിനുള്ള തീവ്രയത്നം നടത്തണം.

II ശുക്രസംതരണം
  1. ശൂക്രസംതരണം വലിയ ഒരു ആഘോഷമാക്കി ശാസ്ത്രപ്രചരണത്തിനും അന്ധവിശ്വാസങ്ങള്‍ക്കെതിരെയുള്ള പ്രചരണവുമാക്കിമാറ്റണം.
  2. പോസ്റ്റര്‍ എല്ലാ സ്കൂളുകളിലും യൂണിറ്റുകളിലും ഒട്ടിക്കണം.
  3. മേഖലയുടെ സാധ്യത അനുസരിച്ച് പ്രചരണം സംഘടിപ്പിക്കണം. എല്ലാ യൂണിറ്റുകലിലും ക്ലാസ്സുകള്‍ സംഘടിപ്പിക്കണം.
  4. സൗരക്കണ്ണടക്ക് ഓര്‍ഡര്‍ സ്വീകരിക്കണം.
  5. തെരുവ് ക്ലാസ്സുകള്‍, ഓഫിസുകള്‍, പൊതുസ്ഥാപനങ്ങല്‍ എന്നിവ കേന്ദ്രീകരിച്ച് ചെറിയ ക്ലാസ്സുകള്‍ സംഘടിപ്പിക്കണം.
  6. മേഖലകളില്‍ ഏതെങ്കിലുമൊരു സ്ഥലത്ത് പൊതുജനങ്ങള്‍ക്ക് സംതരണം കാണാന്‍ അവസരമൊരുക്കണം. ഇതിന്റെ വാര്‍ത്ത മുന്‍കൂട്ടി പ്രങ്ങള്‍ക്ക് നല്‍കണം. ഈ സ്ഥലത്ത് മഴമൂലം സംതരണം നിരീക്ഷിക്കാന്‍ സാധിക്കാതെ വന്നാല്‍ പ്രൊജക്ടര്‍ ഉപയോഗിച്ച് നിരീക്ഷണത്തിന് അവസരമൊരുക്കണം.
  7. ഗ്രന്ഥശാലകളുമായി ചേര്‍ന്ന് പൊതുജനങ്ങള്‍ക്കായി ക്ലാസ്സ് സംഘടിപ്പിക്കണം.
  8. സ്കൂളുകളില്‍ ബന്ധപ്പെട്ട് നിരീക്ഷണത്തിനും ക്ലാസ്സുകള്‍ക്കും സഹായം നല്‍കണം.
  9. ശൂക്ര സംതരണം പുസ്തകം പ്രചരിപ്പിക്കണം.
III മാസിക.
  1. പ്രവര്‍ത്തകയോഗവുമായി ബന്ധപ്പെട്ട് നടത്തുന്ന ഗൃഹസന്ദര്‍ശനം ശാസ്ത്രഗതി പ്രചരണത്തിന് പ്രയോജനപ്പെടുത്തണം.
  2. യൂറീക്കാ ശാസ്ത്രകേരളം മാസികാ പ്രചരണത്തിനായി ശുക്രസംതരണ പരിപാടികള്‍ പ്രയോജനപ്പെടുത്തണം.
IV മേഖലാ പ്രവര്‍ത്തക യോഗങ്ങള്‍
  1. മൂഴുവന്‍ അംഗങ്ങള്‍ക്കൂം പോസ്റ്റ് കാര്‍ഡ് വഴി അറിയിപ്പ് നല്‍കണം.
  2. എല്ലാ അംഗങ്ങളെയും നേരിട്ട് ക്ഷണിക്കുന്നതിന് പരിപാടി തയ്യാറാക്കണം. യൂണിറ്റ് സെക്രട്ടറിമാരെ നിര്‍ബന്ധമായും പങ്കെടുപ്പിക്കണം.
  3. ഗൃഹസന്ദര്‍ശനത്തിന്റെ ഭാഗമായി മാസികാ പ്രചരണം നടക്കണം.
  4. ഉച്ചഭക്ഷണം സ്പോണ്‍സര്‍ ചെയ്യിക്കണം.
  5. പ്രവര്‍ത്തക യോഗത്തിന് രണ്ട് ദിവസം മുമ്പ് എല്ലാവരെയും ഫോണില്‍ വിളിച്ച് ഓര്‍മപ്പെടുത്തണം
IV ചുമതല
നം മേഖല ചുമതല നം മേഖല ചുമതല
1. ചാരുംമൂട് എന്‍. സാനു 7. ചേര്‍ത്തല സുജിത്ത
2. ചെങ്ങന്നൂര്‍ മുരളി കാട്ടൂര്‍ 8. തൈക്കാട്ടുശ്ശേരി വേണുഗോപാല്‍
3. കായംകുളം റജി സാമുവല്‍ 9. പട്ടണക്കാട് പ്രസാദ് ദാസ്
4. ഹരിപ്പാട് മുഹമ്മദ് അസലം 10 കുട്ടനാട് ജയന്‍ ചമ്പക്കുളം
5. അമ്പലപ്പുഴ ഉപേന്ദ്രന്‍ 11 മാവേലിക്കര ജയരാജ്, രഞ്ജിത്ത്
6 ആലപ്പുഴ പി. വി. ജോസഫ്
ചുമതലക്കാര്‍ രണ്ട് ദിവസത്തിനുള്ളില്‍ മേഖലകളില്‍ പ്രധാന പ്രവര്‍ത്തകരെ നേരില്‍ കണ്ട് പരിപാടികല്‍ പ്ലാന്‍ ചെയ്യണം.

Related Posts Plugin for WordPress, Blogger...