പശ്ചിമഘട്ട സംരക്ഷണം നിക്ഷിപ്ത താല്പര്യക്കാര്‍ അട്ടിമറിക്കുന്നു- ഡോ. വി. എസ്. വിജയന്‍

ഇരുപത്തിയാറ് കോടി ജനങ്ങളുടെ ജീവജലത്തിനാധാരമായ പശ്ചിമ ഘട്ടത്തിനെ സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങളെ കയ്യേറ്റക്കാരും ഖനന ലോബിയും ചേര്‍ന്ന് അട്ടിമറിക്കുകയാണെങ്ക് ഗാഡ്ഗില്‍ കമ്മിറ്റി അംഗവും പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞനുമായ ഡോ. വി. എസ്. വിജന്‍ പറഞ്ഞു. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആലപ്പുഴ ജില്ലാവാര്ഷികം ആലപ്പുഴ ഗവ. ഗേള്‍സ് ഹയര്സെക്കന്ററി സ്കൂളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിനു ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ പ്രസിഡന്റ് ആര്‍. രഞ്ജിത്ത് അദ്ധ്യക്ഷനായിരുന്നു.
                കേരളത്തിന്റെ പരിസ്ഥിതി രൂപങ്ങളും സമൂഹ നിര്മിതിയുമെല്ലാം പശ്ചിമഘട്ടത്തെ ആധാരമാക്കി രൂപപ്പെട്ടതാണ്. ലോകത്തിലെ ഏറ്റവും ജൈവവൈവിധ്യ സംമ്പുഷ്ടമായ പ്രദേശങ്ങളിനു പെട്ട മലനിരകളും വനപ്രദേശങ്ങളുമടങ്ങിയതാണ് പശ്ചിമഘട്ടം. ഈ പശ്ചിമഘട്ട സംരക്ഷണത്തിനുള്ള ശിപാര്ശകള്‍ മുന്നോട്ടുവച്ച മാധവ് ഗാഡ്ഗില്‍ കമ്മിറ്റി നിര്ദ്ദേങ്ങശളെ തെറ്റിദ്ധാരണ പരത്തി വിമര്ശനങ്ങളിലൂടെ അട്ടിമറിക്കാനാണ് നിക്ഷിപ്ത താല്പര്യക്കാര്‍ ശ്രമിക്കുന്നത്.
ഗാഡ്ഗില്‍ കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ കര്ഷക ദ്രോഹപരമാണെന്ന നുണ പ്രചരിപ്പിച്ച് സങ്കുചിതമായ വികാരങ്ങള്‍ ഉണര്‍ത്തിവിടാനാണ് ശ്രമം നടത്തുന്നത്. ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഈ കുടില താല്പര്യങ്ങള്‍ക്ക് കീഴങ്ങുന്ന ദുരിതാവസ്ഥയാണ് കേരളത്തില്‍ ഉണ്ടാവുന്നതെന്ന് ഡോ. വിജയന്‍ ചൂണ്ടിക്കാട്ടി. ഇന്നത്തെ തലമുറയുടെ മാത്രമല്ല, വരും തലമുറയുടെയും നിലനില്പിനുതകുന്ന വികസന നേട്ടങ്ങള്‍ ഉറപ്പുവരുത്തുവാനാണ് ഗാഡ്ഗില്‍ കമ്മിറ്റി ശ്രമിച്ചത്. എന്നാല്‍ ഗാഡ്ഗില്‍ കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ പരിശോധിക്കാന്‍ നിയുക്തമായ കസ്തൂരി രംഗന്‍ കമ്മിറ്റി നിക്ഷിപ്ത താല്പര്യക്കാര്‍ക്ക് അനുഗുണമായ രീതിയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഗാഡ്ഗില്‍ കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ക്കെതിരെ പരാതി ഉന്നയിച്ച ഭൂരിപക്ഷവും ഖനന ലോബിക്കാരായിരുന്നു അവരാണ് വസ്തുതകളെ വളച്ചൊടിച്ചും മറച്ചുപിടിച്ചും ജനങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്. ഇങ്ങനെ പശ്ചിമഘട്ട പ്രദേശത്ത് നടക്കുന്ന അനധികൃത കയ്യേറ്റങ്ങള്‍ക്കും ഖനനത്തിനും സഹായം നല്‍കുന്ന തരത്തിലുള്ള ശുപാര്ശകളാണ് കസ്തൂരിരംഗന്‍ കമ്മിറ്റിയുടേതെന്ന് അദ്ദേഹം ആരോപിച്ചു. സാമൂഹ്യ പാരിസ്ഥിതിക സുരക്ഷക്ക് പശ്ചിമ ഘട്ട സംരക്ഷണം അനിവാര്യമാണ്. അതിനുതകുന്ന തരത്തിള്ള വലിയ ജനകീയ മുന്നേറ്റം ഉയര്ന്നുവരണമെന്ന് ഡോ. വിജയന്‍ പറഞ്ഞു.
                       പരിഷത്തിന്റെ ആദ്യകാല പ്രവര്‍ത്തകരായ ഡോ. ജോണ്‍ മത്തായി, എന്‍. ആര്‍ ബാലകൃഷ്ണന്‍, പി. ബാലചന്ദ്രന്‍, ആര്‍. ശിവരാമ പിള്ള എങ്കിവര്‍ സംസാരിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ പി. പി. ചിത്തരഞ്ജന്‍ സ്വാഗതവും പി. വി. ജോസഫ് കൃതഞ്ജതയും രേഖപ്പെടുത്തി. തുടര്‍ന്ന് നടന്നപ്രതിനിധി സമ്മേളനത്തില്‍ ജിസ്റ്റാ സെക്രട്ടറി എന്‍. സാനു പ്രവര്‍ത്തന റിപ്പോര്ട്ട് അവതരിപ്പിച്ചു. പരിഷത്ത് സംസ്ഥാന സെക്രട്ടറി വി. വി. ശ്രീനിവാസന്‍ സംഘടനാ രേഖ അവതരിപ്പിച്ചു. പ്രതിനിധികളുടെ ചര്‍ച്ചയും റിപ്പോര്‍ട്ടിംഗും നടന്നു. 5ന് രാവിലെ 10 മണിക്ക് മുന്കാല പ്രവര്‍ത്തകരുടെ സംഗമം നടക്കും. ചര്‍ചകള്‍ക്കുള്ള മറുപടി ജിസ്റ്റാ സെക്രട്ടറി അവതരിപ്പിക്കും. ഭാവി പ്രവര്‍ത്തക പരിപാടി അവതരണവും ചര്ച്ചയും നടക്കും.
Related Posts Plugin for WordPress, Blogger...