കുട്ടനാടിന്റെ പരിസ്ഥിതി പുനഃസ്ഥാപനത്തിന് സമസ്ത പ്രസ്ഥാനങ്ങളും ഐക്യപ്പെടുക - പരിഷത്ത്


ഡോ. തോമസ് ഐസക് എം. എല്‍. എ സംസാരിക്കുന്നു
കുട്ടനാടിന്റെ ജൈവപരിസ്ഥിതി പു:സ്ഥാപനത്തിനും അനിയന്ത്രിതവും അശാസ്ത്രീയവുമായ കീടനാശിനി പ്രയോഗം ഘട്ടംഘട്ടമായി കുറയ്കുന്നതിനുമുള്ള ഒരു ജനകീയ ക്യാമ്പയിനില്‍ കക്ഷിരാഷ്ട്രീയ ഭേദമെന്യേ സമസ്തപ്രസ്ഥാനങ്ങളും ഐക്യപ്പെടണമെന്ന് ശാസ്ത്രസാഹിത്യപരിഷത്ത് സുവര്‍ണ്ണജൂബിലി ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ അഭ്യര്‍ത്ഥിച്ചു. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ വലിയൊരുവിഭാഗം ജനങ്ങളുടെ ജീവിതത്തെ നേരിട്ട് സ്വാധീനിക്കുന്ന പാരിസ്ഥിതിക വ്യൂഹമാണ് കുട്ടനാടും വേമ്പനാടും. അരുതാത്ത വികസനവഴികള്‍ കുട്ടനാട്ടില്‍ വലിയ പ്രതിസന്ധികള്‍ സഷ്ടിച്ചിരിക്കകയാണ്. ജലമാര്‍ഗ്ഗങ്ങള്‍ അടഞ്ഞ് കളയും കീടവും പെരുകി കുട്ടനാടിന്റെ ജൈവവ്യവസ്ഥിതിയിലുണ്ടായ തകര്‍ച്ച മാരകഫലങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നു. പരിസ്ഥിതി പുന:സ്ഥാപനത്തിനായി സൃഷ്ടിച്ച പദ്ധതികള്‍ പോലും കുട്ടനാടിന്റെ പരിസ്ഥിതിക്ക് ഭീഷണിയായി വരുന്ന കാഴ്ചയാണുള്ളത്.
കളകളും രാസമാലിന്യങ്ങളും കുമിഞ്ഞുകൂടിയ ജലാശയങ്ങള്‍ രോഗവാഹികളായിരിക്കുന്നു. കീടനാശിനിപ്രയോഗം അതിരുകളില്ലാതെ വര്‍ദ്ധിക്കുകയാണ്. കാസര്‍കോട് പോലെ കുട്ടനാടും മറ്റൊരു കീടനാശിനി ദുരന്തബാധിത പ്രദേശമായി മാറുമെന്ന ഭീതിയാണ് വളര്‍ന്നുവരുന്നത്. ഈ പരിസ്ഥിതി തകര്‍ച്ചയും വിഷപ്രയോഗവും കുട്ടനാട്ടില്‍ മാത്രമല്ല, സമീപപ്രദേശങ്ങളിലും മഹാദുരിതങ്ങള്‍ക്ക്് കാരണമായേക്കുമെന്നും സമ്മേളനം ചൂണ്ടിക്കാട്ടി.
പരിഷത്ത് ജില്ലാ സമ്മേളനത്തിന്റെ രണ്ടാം ദിവസം രാവിലെ മുന്‍കാല പ്രവര്‍ത്തകരുടെ സംഗമം നടന്നു. സംഗമത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഡോ. ടി.എം തോമസ് ഐസക്ക് എം. എല്‍. എ. സംസാരിച്ചു. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ശാസ്ത്രപ്രചരണം,. ശാസ്ത്രത്തിന്റെ  ദുരുപയോഗത്തിനെതിരെയുള്ള വിമര്‍ശനം, ഇതിന്റെ അടിസ്ഥാനത്തില്‍ ബദലുകള്‍ക്കുവേണ്ടിയുള്ള അന്വേഷണം എന്നിങ്ങനെ മൂന്നുധാരകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇവ ചേരുമ്പോഴാണ് ജനകീയ ശാസ്ത്രപ്രസ്ഥാനമായി മുന്നേറുന്നത്. സൈലന്റ് വാലി്ക്കുശേഷം പരിഷത്ത് ഏറ്റെടുത്ത ഏറ്റവും ബൃഹത്തായ പരിസ്ഥിതി പഠനം കുട്ടനാട് വികസനം സംബന്ധിച്ച പ്രവര്‍്ത്തനമാണ്. പരിഷത്തിന്റെ സുവര്‍ണ്ണ ജൂബില വര്‍ഷത്തില്‍ ഇതിന്റെ തുടര്‍ച്ചയായിആലപ്പുഴ ജില്ല കുട്ടനാടിന്റെ പരിസ്ഥിതി പുനസ്ഥാപനത്തില്‍ കേന്ദ്രീകരിച്ചുള്ള ദീര്‍ഘകാല പരിപാടി തയ്യാറാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 
വേമ്പനാട്ടുകായലില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന സീപ്ലെയിന്‍ പദ്ധതി ഉപേക്ഷിക്കു.ക, വികസന പ്രവര്‍ത്തനങ്ങളുടെ പേരില്‍ തണ്ണീര്‍ത്തടങ്ങളും നെല്‍പ്പാടങ്ങളും വന്‍തോതില്‍ നശിപ്പിക്കുന്ന പ്രവണത അവസാനിപ്പിക്കുകതുടങ്ങിയ പ്രമേയങ്ങളും സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെട്ടു,
Related Posts Plugin for WordPress, Blogger...