കണ്‍ നിറയെ കാണാന്‍ ഒരു ആകാശ കാഴ്ച

സമ്പൂര്‍ണ്ണ സൂര്യഗ്രഹണത്തിന് പിന്നാലെ ഇതാ വീണ്ടും അ്ടത്ഭുതകരമായ മറ്റൊരു ആകാശകാഴ്ച. ബുധന്‍ - ശനി സംഗമം ആഗസ്റ്റ് 19 ബുധനാഴ്ച ആകാശത്ത് ഏറ്റവും നന്നായി കാണാനാകും. ഈ ദൃശ്യ വിരുന്ന് കുറച്ച് ദിവസം നീണ്ടു നില്‍ക്കും. അന്താരാഷ്ട്ര ശാസ്ത്രവര്‍ഷം പ്രമാണിച്ചു കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റേയും ജില്ലാ ശാസ്ത്രവര്‍ഷ സമിതിയുടേയും, ജില്ലാ സര്‍വ്വ ശിക്ഷാ അഭിയാന്റെയും നേതൃത്വത്തിലാണ് ആലപ്പുഴ കടപ്പുറത്ത് ടെലിസ്കോപ്പിന്റെ സഹായത്തോടെ മനോഹരമായ ഈ ആകാശ കാഴ്ച കാണാന്‍ അവസരമൊരുക്കുന്നത്. ആഗസ്റ്റ് 19ബുധനാഴ്ച വൈകിട്ട് 5മുതല്‍ കടപ്പുറത്ത് ക്ലാസ്സുകള്‍ , പാനല്‍ പ്രദര്‍ശനം എന്നിവയും ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.

Related Posts Plugin for WordPress, Blogger...