രസതന്ത്രഅദ്ധ്യാപകര്‍ക്കായി
 ക്ലാസ്സ് സംഘടിപ്പിക്കുന്നു.

അന്താരാഷ്ട്ര രസതന്ത്ര വര്‍ഷാചരണത്തിന്റെ തുടര്‍ച്ചയായി കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയവുമായി സഹകരിച്ചുകൊണ്ട് കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഗവേഷണ സ്ഥാപനമായ പാലക്കാട് ഐ. ആര്‍. ടി. സി അദ്ധ്യാപകര്‍ക്കായി പരിശീലനം നല്‍കുന്നു. രസതന്ത്രം - ജീവിതവും ഭാവിയും എന്ന വിഷയത്തെ ആസ്പദമാക്കി സ്‌കൂള്‍ തലത്തിലും ജില്ലാ തലത്തിലും ക്ലാസ്സെടുക്കാന്‍ താല്പര്യമുള്ള ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി അദ്ധ്യാപകരില്‍ നിന്നും ഇതിനായി അപേക്ഷകള്‍ ക്ഷണിക്കുന്നു. ആലപ്പുഴ ജില്ലയില്‍ നിന്നും 15 അദ്ധ്യാപകരെ പരിശീലനത്തിനായി തെരഞ്ഞെടുക്കും.
രസതന്ത്ര പഠനത്തിലേക്ക് വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നതിനം രസതന്ത്രത്തിന്റെ ആത്മാവ് കണ്ടെത്തുന്നതിന് വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനും പറ്റിയ ഈപരിപാടിയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള അദ്ധ്യാപകര്‍ പേര്, മൊബൈല്‍ ഫോണ്‍ നമ്പര്‍, തസ്തിക, സ്‌കൂള്‍ വിലാസം, റവന്യൂ ജില്ല, വിദ്യാഭ്യാസ യോഗ്യത, വയസ്സ്, സര്‍വ്വീസ് ദൈര്‍ഘ്യം എന്നിവ സഹിതം അപേക്ഷ വെള്ളക്കടലാസില്‍ തയ്യാറാക്കി ഡയറക്ടര്‍, ഐ. ആര്‍. ടി. സി മുണ്ടൂര്‍, പാലക്കാട് 678592 എന്ന വിലാസത്തില്‍ മെയ് 2 ന് മുമ്പായി അയക്കേണ്ടകാണ്. irtcpalakkad@gmail.com എന്നവിലാസത്തില്‍ ഇ-മെയിലായും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കേണ്ട നമ്പര്‍ 0491-2832324, 2832663, 9495995946.
   എന്‍. സാനു
   ജില്ലാ സെക്രട്ടറി
   9447893110
Related Posts Plugin for WordPress, Blogger...