പരിഷത്ത്ശാസ്ത്രകലാജാഥ
ഡിസംബര്‍ 16മുതല്‍ജില്ലയില്‍ പര്യടനം നടത്തും










   

വേണം മറ്റൊരു കേരളം
എന്ന മുദ്രാവാക്യവുമായിസംസ്ഥാനത്ത് പര്യടനം നടത്തുന്നകേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെശാസ്തകലാജാഥ 2011ഡിസംബര്‍ 16മുതല്‍   ജില്ലയില്‍പര്യടനം നടത്തും.പരിഷത്തിന്റെ അടുത്ത സഹയാത്രികനും ആദ്യംമുതല്‍ തന്നെ കലാജാഥകളുടെരചനയിലും അവതരണത്തിലുംപ്രധാനിയുമായിരുന്ന പ്രശസ്തകവി മുല്ലനേഴിക്ക് ഈ വര്‍ഷത്തെകലാജാഥ സമര്‍പ്പിച്ചിരിക്കുന്നു.


വിദ്യാഭാസം കൊണ്ടുംപ്രകൃതിസമ്പത്തുകൊണ്ടുംപ്രബുദ്ധമായ മനുഷ്യവിഭവശേഷികൊണ്ടും ഉന്നതമായ ജീവിതമാനദണ്ഡങ്ങള്‍സ്വയം പുലര്‍ത്തുന്നതിലേക്ക്ഉയരാന്‍ സര്‍വഥാ യോഗ്യമായഒരു സംസ്ഥാനമാണ് കേരളം.എന്നാല്‍,മണ്ണിനെ മാഫിയകള്‍ക്കും,പെണ്ണിനെ കടിഞ്ഞാണില്ലാത്തകാമാതുരതയ്ക്കും,മാതൃഭാഷയെവിദേശഭാഷയ്ക്കും കൂട്ടിക്കൊടുത്തും,ധനാര്‍ത്തിയുംമോഹചിന്തയും ആത്മാവില്‍ കാട്വളര്‍ത്തിയും,ദൂരക്കാഴ്ചയുംശുഭാപ്തിവിശ്വാസവുംകളഞ്ഞുകുളിച്ചും,യുക്തിചിന്തയേയുംശാസ്ത്രബോധത്തേയും വെല്ലുവിളിച്ചും,സ്ഥാപിത താത്പര്യങ്ങള്‍ക്കുംമതാഭിമാനചിന്തകള്‍ക്കുംഅഴിമതിക്കും വെള്ളവും വളവുംകൊടുത്തും കേരളം മുന്നേറുന്നത്സാമൂഹികവും സാംസ്‌കാരികവുമായജീര്‍ണ്ണതയുടെ പുതിയൊരുകേരളാ മോഡലിലേയ്ക്കാണ്. നാടിന്റെ നിലവിലുള്ളനടപ്പുരീതിയും നടത്തിപ്പുരീതിയും കീഴ്‌മേല്‍ മറിച്ച,ശാസ്ത്രബോധത്തിലുംസ്ഥിതിസമത്വത്തിലും സന്തുലിതവികസനത്തിലും ലിംഗനീതിയിലും അധിഷ്ഠിതമായ പുതിയൊരു കേരളംസാക്ഷാത്കരിക്കുക എന്നത്,പരിഷത്തിന്റെപ്രവര്‍ത്തനങ്ങളുടെ എക്കാലത്തേയുംകേന്ദ്ര പ്രമേയമാണ്.അത്തരമൊരുസാമൂഹ്യമാറ്റത്തിന്റെ ആയുധമായിശാസ്ത്രത്തെ ജനങ്ങള്‍ക്ക്ഉപയുക്തമാക്കുക എന്നതാണ്അതിനുള്ള പരിഷത്തിന്റെപരിപാടി. കാലങ്ങളിലൂടെപ്രസക്തി വര്‍ദ്ധിച്ചും കൂടുതല്‍ സ്പഷ്ടത കൈവരിച്ചുംവരുന്ന ഈ കേന്ദ്ര പ്രമേയത്തെകുറേക്കൂടി മൂര്‍ത്തമാക്കുന്നതാണ്,വേണംമറ്റൊരു കേരളം എന്ന മുദ്രാവാക്യംമുന്‍നിര്‍ത്തി പരിഷത്ഇക്കൊല്ലം മുന്നോട്ട് വയ്ക്കുന്നഅതിപിപുലവും വിവിധതലസ്പര്‍ശിയുമായകാമ്പയ്ന്‍. ഉള്ളടക്കംകൊണ്ടും സംഘാടനപരമായും ഈകാമ്പയ്‌ന്റെ മുന്നോടിയാണ്ഈ വര്‍ഷത്തെ ശാസ്ത്രകലാജാഥ.സംസ്ഥാനത്ത് ആകെ183 കേന്ദ്രങ്ങളില്‍ കലാജാഥ പരിപാടികള്‍ അവതരിപ്പിക്കും.ഏഴാച്ചേരി രാമചന്ദ്രന്‍,കുരീപ്പുഴ ശ്രീകുമാര്‍, പി.കെ.ഗോപി,സത്യചന്ദ്രന്‍പൊയില്‍ക്കാവ്,എം.എം.സചീന്ദ്രന്‍,എന്‍.വേണുഗോപാലന്‍കൂത്താട്ടുകുളം,ബി.എസ്.ശ്രീകണ്ഠന്‍, വിജയന്‍.കെ.മലപ്പുറം,കെ.വി.രാമകൃഷ്ണന്‍മലപ്പുറം, വി.ചന്ദ്രബാബുകണ്ണൂര്‍, മനീഷകാക്കയങ്ങാട് എന്നിവരാണ് ഈകലാരൂപങ്ങളുടെ രചനകള്‍നിര്‍വഹിച്ചിരിക്കുന്നത്.സംവിധാനംപി.ജി.സുര്‍ജിത്തുംസംഗീതം മഞ്ഞള്ളൂര്‍ സുരേന്ദ്രനുംനിര്‍വഹിച്ചിരിക്കുന്നു.
ഡിസംബര്‍ 16ന് ബുധനൂര്‍എണ്ണക്കാട്, മുളക്കുഴ,നൂറനാട് പാറ്റൂര്‍,വള്ളികുന്നം ചൂനാട്,ഡിസംബര്‍ 17ന് മാവേലിക്കരകുറത്തികാട്,ചെട്ടികുളങ്ങര,കുട്ടനാട് കണ്ണാടി,കാവാലം,ഡിസംബര്‍ 18ന്അരൂക്കുറ്റി,തൈക്കാട്ട്‌ശ്ശേരിപള്ളിപ്പുറം,കടക്കരപ്പള്ളി,കോടംതുരുത്ത്എന്നിങ്ങനെ 12കേന്ദ്രങ്ങളിലാണ്ആലപ്പുഴ ജില്ലയില്‍ കലാജാഥപരിപാടികള്‍ അവതരിപ്പിക്കുക.പുസ്തകപ്രചരണം,വീട്ടുമുറ്റക്ലാസ്സുകള്‍,ജനസഭകള്‍ തുടങ്ങിയഅനുബന്ധപരിപാടികള്‍ കലാജാഥാസ്വീകരണത്തിന്റെ ഭാഗമായിവിവധ കേന്ദ്രങ്ങളിലെ സംഘാടകസമിതികളുടെ നേതൃത്വത്തില്‍നടന്നുവരുന്നു.

Related Posts Plugin for WordPress, Blogger...