ജൂലൈ 4 - മേരിക്യൂറി അനുസ്മരണദിനം

ജില്ലയിലെ മുഴുവന്‍ ഹൈസ്‌കൂളുകളിലും 
കുട്ടികള്‍  അനുസ്മരണ പ്രഭാഷണം നടത്തും.

ലോകത്ത് ജീവിച്ചിരുന്ന വനിതാശാസ്ത്രജ്ഞരില്‍ ഏറ്റവും പ്രശസ്തയും, രണ്ട് തവണ ശാസത്രത്തില്‍ നോബല്‍ സമ്മാനം നേടുക എന്ന അപൂര്‍വ്വനേട്ടത്തിന് ഉടമയാവുകയും ചെയ്ത മേരി ക്യൂറിയുടെ ചരമദിനമായ ജൂലൈ 4 ന് ജില്ലയിലെ മുഴുവന്‍ ഹൈസ്‌കൂളുകളിലും കുട്ടികള്‍ മേരി ക്യൂറി അനുസ്മരണ പ്രഭാഷണം നടത്തും. മേരി ക്യൂറിക്ക് രസതന്ത്രത്തില്‍ നോബല്‍ സമ്മാനം ലഭിച്ചതിന്റെ നൂറാം വാര്‍ഷികമായ 2011 അന്താരാഷ്ട്ര രസതന്ത്ര വര്‍ഷമായി യുനെസ്‌കോ പ്രഖ്യാപിച്ചിരിക്കയാണ്. പൊതു വിദ്യാഭ്യാസവകുപ്പിന്റെ സഹകരണത്തോടെ സ്‌കൂള്‍ സയന്‍സ് ക്ലബ്ബ്, കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, യൂറീക്ക-സാസ്ത്രകേരളം മാസിക എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.

ശാസ്ത്രത്തിലെ അത്ഭുതവനിത എന്നറിയപ്പെടുന്ന മേരിക്യൂറിയുടെ വെല്ലിവിളികള്‍ നിറഞ്ഞ ജീവിതം പുതിയ തലമുറയ്ക്ക് എന്നും ആവേശവും മാതൃകയുമാണ്. പെണ്‍കുട്ടികള്‍ക്ക് ഉപരിപഠനത്തിന് അര്‍ഹതയില്ലാതിരുന്ന കാലഘട്ടത്തില്‍ വീട്ടുവേല ചെയ്തും ട്യൂഷനെടുത്തും പണം സമ്പാദിച്ച് വിദേശത്തുപോയി പഠിച്ച് ശാസ്ത്രലോകത്തിന്റെ നെറുകയിലെത്തിയ മേരി, തന്റെ ജീവിതം തന്നെ അര്‍പ്പിച്ച് കണ്ടെത്തിയ റേഡിത്തിന് പേറ്റന്റെടുക്കാതെ ലോകജനതയ്ക്കായി സമര്‍പ്പിക്കുകയാണുണ്ടായത്. മേരിയുടെ ജീവിത കഥ മള്‍ട്ടിമീഡിയാ പ്രസന്റേഷന്റെ സഹായത്തോടെയാണ് കുട്ടികള്‍ അവരിപ്പിക്കുക. ഇതിനായുള്ള സി. ഡി. പ്രസന്റേഷന്‍ തയ്യാറാക്കി മുഴുവന്‍ സ്‌കൂളുകള്‍ക്കും നല്‍കി.

ക്ലാസ്സെടുക്കുന്ന കുട്ടികള്‍ക്കായി ജില്ലയിലെ 10 കേന്ദ്രങ്ങളില്‍ വച്ച് ജൂലൈ 2ന് പരിശീലനം നല്‍കി. ജില്ലയിലെ ഹൈസ്‌കൂളുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 385 കുട്ടികള്‍ പരിശീലനത്തില്‍ പങ്കെടുത്തു.
Related Posts Plugin for WordPress, Blogger...