ശുക്രസംതരണം - ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു

ജൂണ്‍ 6നു നടക്കുന്ന ശുക്രസംതരണം വീക്ഷിക്കുവാനായി ജില്ലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു.സൂര്യബിംബത്തിനു മുന്നിലൂടെ ശുക്രന്‍ ഒരു പൊട്ടുപോലെ കടന്നുപോകുന്ന പ്രതിഭാസമാണ് ശുക്രസംതരണം. ഉദയം മുതല്‍ ദൃശ്യമാകുന്ന സംതരണം രാവിലെ 5.52വരെ തുടരും. നൂറ്റാണ്ടില്‍ തന്നെ അപൂര്‍വ്വമായി സംഭവിക്കുന്ന ഈ കാഴ്ചയെ വരവേല്‍ക്കുന്നതിന് ലോകമെമ്പാടുമുള്ള ശാസ്ത്ര പ്രേമികളും വിദ്യാര്‍ത്ഥികളും ആകാംക്ഷയോടെ കാത്തിരിക്കുന്നു.
വീക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 
സൂര്യനെ നഗ്നനേതൃങ്ങള്‍ കൊണ്ട് നിരീക്ഷിക്കുന്നത് അപകടകരമാണ്. സൂരക്ഷിതമായ സൗരക്കണ്ണടകള്‍ ഉപയോഗിച്ചും ടെലസ്കോപ്പ് ഉപയോഗിച്ച് സ്ക്രീനില്‍ പതിപ്പിച്ചും ഈ പ്രതിഭാസം നിരീക്ഷിക്കാനാവും.സൗരക്കണ്ണടയിലൂടെയും തുടര്‍ച്ചയായി സൂര്യനെ നിരീക്ഷിക്കുന്നത് അപകടകരമാണ്. പത്ത് സെക്കന്റില്‍ കുറഞ്ഞ സമയമേ നിരീക്ഷിക്കാന്‍ പാടുള്ളു. ശക്തമായ സൂര്യപ്രകാശമുള്ളപ്പോള്‍ സമയം ഇതിലും കുറയ്ക്കേണ്ടതാണ്.
പരിഷത്ത് ഒരുക്കിയിട്ടുള്ള നിരീക്ഷണ കേന്ദ്രങ്ങള്‍
ആലപ്പുഴ പുന്നമട ഫിനിഷിംഗ് പോയന്റ്, തൈക്കാട്ടുശ്ശേരി തവണക്കടവ് ജട്ടി,അരൂക്കുറ്റി പാലം ,ചേര്‍ത്തല മുഹമ്മ ജട്ടി ,നീര്‍ക്കുന്നം ഗവ.യു.പി.സ്കൂള്‍ ,പുന്നപ്ര യു.പി. സ്കൂള്‍ , മങ്കൊമ്പ് അവിട്ടം തിരുനാള്‍ ഗവ.ഹൈസ്ക്കൂള്‍, മാന്നാര്‍ മുട്ടേല്‍ ജംഗ്ഷന്‍ ,എണ്ണക്കാട് സ്കൂള്‍ ജംഗ്ഷന്‍ ,പേരിശ്ശേരി മഠത്തും പടി ജംഗ്ഷന്‍ ,ഹരിപ്പാട് ഗവ.ബോയ്സ് ഹൈസ്ക്കൂള്‍,ഹരിപ്പാട് ബസ് സ്റ്റേഷന്‍ ,കായംകുളം ബസ് സ്റ്റേഷന്‍ പരിസരം , പത്തിയൂര്‍ പഞ്ചായത്ത് ഹൈസ്ക്കൂള്‍ , മാവേലിക്കര പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് പരിസരം ,ഭരണിക്കാവ് കട്ടച്ചിറ ക്യാപ്റ്റന്‍ മെമ്മോറിയല്‍ ഹൈസ്കൂള്‍ എന്നീകേന്ദ്രങ്ങളില്‍ ശുക്രസംതരണം നിരീക്ഷിക്കുവാനുള്ള സൗകര്യം പരിഷത്ത് ഒരുക്കിയിട്ടുണ്ട്.
Related Posts Plugin for WordPress, Blogger...