ശുക്രസംതരണത്തെ വരവേല്‍ക്കാന്‍ വിദ്യാലയങ്ങള്‍ ഒരുങ്ങി, പരിശീലനം പൂര്‍ത്തിയായി


കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്‍റേയും വിദ്യാഭ്യാസവകുപ്പിന്റേയും ആഭിമുഖ്യത്തില്‍ ശുക്രസംതരണം വീക്ഷിക്കുന്നതിനുള്ള പരിശീലനം പൂര്‍ത്തിയായി. ചേര്‍ത്തല , ആലപ്പുഴ,എടത്വ,മാവേലിക്കര എന്നീ വിദ്യാഭ്യാസ ജില്ലകളിലാണ് പരിശീലനം നടന്നത്. 267 സ്കൂളുകളില്‍ നിന്നുള്ള അദ്ധ്യാപകര്‍ പരിശീലനത്തില്‍ പങ്കെടുത്തു. ശുക്ര സംതരണത്തിന്‍റെ ശാസ്ത്രവും ചരിത്രവും,സൗരയൂഥമാതൃകയുടെ നിര്‍മ്മാണം, സൗരക്കണ്ണടയുടെ നിര്‍മ്മാണം, പകല്‍സമയ വാനനിരീക്ഷണം എന്നിവയിലാണ് പ്രധാനമായും പരിശീലനം നല്‍കിയത്. ഡി.ഇ.ഒ, എ,ഇ,ഒ തുടങ്ങിയവരും വിവിധകേന്ദ്രങ്ങളില്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. ഡോ.പ്രദീപ് ,എന്‍.ആര്‍. ബാലകൃഷ്ണന്‍ ,എന്‍.സാനു, എന്‍.എസ്.സന്തോഷ്, ബി.വേണുഗോപാല്‍ ,കെ.ബി.അജയകുമാര്‍,പ്രൊഫ.ആര്‍.ആര്‍.സി.വര്‍മ്മ ,മുരളി കാട്ടൂര്‍, റജിസാമുവല്‍ തുടങ്ങിയവര്‍ ക്ലാസ്സുകള്‍ നയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്കു ചെയ്യുക
Related Posts Plugin for WordPress, Blogger...